*കലാമിന്റെ ചില പ്രശസ്ത വചനങ്ങള്‍ :*
🔹“ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്‌നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം”
🔹“നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല; നിങ്ങളുടെ പങ്കോടു കൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാവില്ല”
🔹“ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ”
🔹“നിങ്ങള്‍ നിങ്ങളുടെ ജോലിയെ സ്നേഹിക്കുക. പക്ഷേ, ഒരിക്കലും കമ്പനിയെ സ്നേഹിക്കരുത്. കാരണം, നിങ്ങളെ സ്നേഹിക്കുന്നത് കമ്പനി എപ്പോള്‍ നിര്‍ത്തുമെന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ ?”
🔹“എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷ തേടുന്നു; എന്നാല്‍, പരുന്ത് മഴയെ ഒഴിവാക്കാന്‍ മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നു”
🔹“ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാന്ന് ഒട്ടേറെ ചുണ്ടുകളുണ്ടാവും”
🔹“നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകട്ടെ. പക്ഷേ, ചിന്തയായിരിക്കണം നിങ്ങളുടെ കൈമുതല്‍”
🔹“വേഗം കിട്ടുന്ന സന്തോഷത്തിനു വേണ്ടി ശ്രമിക്കാതെ ജീവിതത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക”
🔹“ഒരു രാജ്യം അഴിമതിവിമുക്തമാകണമെങ്കില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് സമൂഹത്തിലെ മൂന്നു പേര്‍ക്കാണ് - പിതാവ്, മാതാവ്, അധ്യാപകന്‍ എന്നിവര്‍ക്ക്”
🔹മനുഷ്യനെ ദൈവത്തിൽനിന്നകറ്റാനുള്ളതാണ് ശാസ്ത്രമെന്ന് ചിലർ പറയുമ്പോൾ അത്ഭുതം തോന്നാറുണ്ട്. എനിക്ക് ശാസ്ത്രം ആത്മസാക്ഷാത്കാരത്തിന്റെയും ആത്മീയ സമ്പൂർണതയുടെയും മാർഗ്ഗം മാത്രമാണ്.
🔹സ്‌നേഹത്തിന്റെ വേദനയനുഭവിക്കുന്നതിനേക്കാൾ എനിക്കെളുപ്പം റോക്കറ്റുകൾ ഉണ്ടാക്കുന്നതാണ്.
🔹ശാസ്ത്രം ദൈവത്തോടടുക്കാനുള്ള വഴി മാത്രം.
🔹 സ്വപ്‌നം കാണുക, ഊർജ്ജത്തോടെ പ്രവർത്തിക്കുക.
🔹സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ്.
🔹കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു.
🔹 ‘വിജയം ആസ്വാദ്യകരമാകണമെങ്കില്‍ പ്രയാസങ്ങള്‍ ആവശ്യമാണ്.’
🔹‘ഇന്ത്യയ്ക്ക് ആണവായുധങ്ങള്‍ ഇല്ലാതെ നിലനില്‍ക്കാന്‍ കഴിയും. അതാണ് ഞങ്ങളുടെ സ്വപ്‌നവും, പക്ഷേ ഇത് യു.എസിന്റെയും സ്വപ്‌നമായിരിക്കണം.’
🔹‘നിങ്ങള്‍ക്ക് നിങ്ങളുടെ ഭാവി മാറ്റാന്‍ സാധിക്കുകയില്ല, എന്നാല്‍ നിങ്ങളുടെ ശീലങ്ങള്‍ മാറ്റാന്‍ സാധിക്കും. നിങ്ങളുടെ ശീലങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാവി മാറ്റ.’
🔹‘കഷ്ടപ്പാടുകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നയാളാണ് യഥാര്‍ത്ഥ നേതാവ്’
🔹‘വികാരപരമായി കറുപ്പ് ഒരു മോശം നിറമാണ്, എന്നാല്‍ ഓരോ ബ്ലാക്ക് ബോര്‍ഡുകളുമാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം ശോഭനമാക്കുന്നത്.’
🔹‘നമ്മുടെ ഒപ്പുള്‍ ഓട്ടോഗ്രാഫുകളാകുമ്പോഴാണ് വിജയം അടയാളപ്പെടുത്തുന്നത്.’
🔹‘നിങ്ങളുടെ സ്വപ്‌ന സഫലമാകുന്നതിന് മുമ്പ് നിങ്ങള്‍ക്ക് സ്വപ്‌നമുണ്ടായിരിക്കണം.’
🔹‘നിങ്ങള്‍ക്ക് സൂര്യനെപ്പോലെ തിളങ്ങണമെങ്കില്‍ ആദ്യം സൂര്യനെപ്പോലെ എരിയണം.’